മു​ഖ്യ​മ​ന്ത്രിസ്ഥാനം: വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​ഗ​ണ​നയി​ൽ, മേയ് പത്തിനകം പ്രഖ്യാപനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​ഖ്യ​മ​ന്ത്രിസ്ഥാനം ആര്‍ക്കെന്ന ച​​​ർ​​​ച്ച​​​ സ​​​ജീ​​​വ​​​മാ​​​ക്കി കോ​​​ണ്‍​ഗ്രസ്. 102 സീ​​​റ്റി​​​ൽ മിന്നും വിജയം നേടിയ​​​തി​​​നു പി​​​ന്നാ​​​ലെ മന്ത്രിസഭ രൂപവത്കരണ ചർച്ചകളിലേക്ക് കടക്കുകയാണ് യു.ഡി.എഫ്. ആര് മുഖ്യമന്ത്രിയാകുമെന്നതിലാണ് ഇനിയുള്ള ആകാംക്ഷ. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​വരുടെ പേരുകളാണ് മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നത്തേക്ക് പരിഗണയില്‍ ഉള്ളത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി ഇ​​​ന്നോ നാ​​​ളെ​​​യോ കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്നു ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തും. ഇ​​​തി​​​നു ശേ​​​ഷം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ നി​​​ശ്ച​​​യി​​​ക്കും.

എം.എൽ.എമാരുടെയും പ്രധാന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈകമാന്‍റ് തീരുമാനം. ഇതിനായി നിരീക്ഷകർ ഉടൻ സംസ്ഥാനത്തെത്തും. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ മി​​​സ്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രെ ഒ​​​റ്റ​​​യ്ക്ക് ഒ​​​റ്റ​​​യ്ക്കു കാ​​​ണും. കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

കേരള ചുമതലയുള്ള ദീപദാസ് മുൻഷി സംസ്ഥാനത്തുണ്ട്. മറ്റന്നാൾ പാർലമെന്‍ററി പാർട്ടി യോഗം ചേർന്നേക്കും. തുടർന്ന് നേതാക്കൾ ഡൽഹിക്ക് പോകും. മേയ് പത്തിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. വിജയാന്തരീക്ഷം വഷളാക്കതെ തീരുമാനമെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
SUMMARY: Chief Minister’s post: V.D. Satheesan, K.C. Venugopal, Ramesh Chennithala under consideration, announcement by May 10

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories