സ്വാതന്ത്ര്യദിനാവധി: കേരളത്തിലേക്ക് 18 സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു : സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബുധനാഴ്ച ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കർണാടക ആർ.ടി.സി. 18 സ്പെഷ്യൽ സർവീസുകൾ നടത്തും.
കണ്ണൂർ (ഒരു ബസ്), എറണാകുളം (അഞ്ചു ബസ്), കോട്ടയം (ഒരു ബസ്), കോഴിക്കോട് (രണ്ടു ബസ്), മൂന്നാർ (ഒരു ബസ്), പാലക്കാട് (നാലു ബസ്), തൃശ്ശൂർ (നാലു ബസ്) എന്നിങ്ങനെയാണ് സർവീസ് നടത്തുന്നത്. ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്നാണ് എല്ലാ ബസ്സുകളും പുറപ്പെടുക.

<BR>
TAGS : KSRTC
SUMMARY: Independence Day. Karnataka RTC to run 18 special services to Kerala

 

LEAVE A REPLY

Please enter your comment!
Please enter your name here