ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ സ്വാകാര്യ ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അ‌നീഷാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സർവീസ് നടത്തുന്നതിനിടയില്‍ കളമശ്ശേരി എച്ച്‌.എം.ടി. ജങ്ഷനില്‍ വെച്ചാണ് അതിക്രമം നടന്നത്.

കൊലപാതകി ബസ്സില്‍ ചാടിക്കയറി അ‌നീഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇതിനുശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

TAGS : KOCHI | CRIME | STABBED | BUS
SUMMARY : He got into the running bus and stabbed the conductor to death

LEAVE A REPLY

Please enter your comment!
Please enter your name here