നേട്ടം തുടർന്ന് നീരജ് ചോപ്ര; ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ സ്വർണം

ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ഒളിമ്പ്യൻ നീരജ് ചോപ്രയ്‌ക്ക് സ്വർണം. നാലാം ശ്രമത്തിൽ 82.27 മീറ്റർ ദൂരം താണ്ടിയാണ് താരം ഒന്നാമതെത്തിയത്. സ്വർണ നേട്ടത്തിനിടയിലും നീരജിന് 90 മീറ്റർ കണ്ടെത്താനാവത്തത് ആരാധകർക്ക് നിരാശയായി.

82.06 മീറ്റർ ദുരം താണ്ടിയ ഏഷ്യൻ ചാമ്പ്യൻ കൂടിയായ ഡി.വി മനുവിനാണ് വെള്ളി. ആദ്യ മൂന്ന് ശ്രമങ്ങളിലും നീരജിനെ പിന്തള്ളി ഒന്നാമതായിരുന്നു മനു. ഉത്തം പാട്ടീലിനാണ് വെങ്കലം. അതേസമയം ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് കിഷോർ കുമാർ ജെനയ്‌ക്ക് ഒരു തവണപോലും 80 മീറ്റർ കണ്ടെത്താനായില്ല.

മൂന്ന് വർഷത്തിന് ശേഷമാണ് നീരജ് ചോപ്ര സ്വന്തം മണ്ണിൽ മത്സരിക്കുന്നത്. 2021-ലെ ഫെഡറേഷൻ കപ്പിലായിരുന്നു താരം അവസാനമായി മത്സരിച്ചത്. അന്ന് 87.80 മീറ്റർ എറിഞ്ഞ് സ്വർണം സ്വന്തമാക്കിയിരുന്നു. യൂറോപ്പിൽ പാരീസ് ഒളിമ്പിക്‌സിനായുള്ള പരിശീലനത്തിനിടെയാണ് താരം ഫെഡറേഷൻ കപ്പിൽ മത്സരിക്കാനെത്തിയത്. കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ താരം വെള്ളി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here