ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാണ് ഡൽഹി അരുൺ ജെയ്‌റ്റലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 2024 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 261 റണ്‍സ് ചെയ്സ് ചെയ്ത് നേടിയ സ്വന്തം റെക്കോര്‍ഡാണ് പഞ്ചാബ് തകര്‍ത്തത്.

2023-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 259 റൺസ് പിന്തുടർന്ന് ജയിച്ച ദക്ഷിണാഫ്രിക്കയാണ് ഈ പട്ടികയിൽ പഞ്ചാബിന് പിന്നിലുള്ളത്.
ബാറ്റിംഗിൽ മികച്ച പ്രകടനമാണ് പഞ്ചാബ് പുറത്തെടുത്തത്. ഓപ്പണർമാരായ പ്രഭ്‌സിമ്രാൻ സിംഗും (76) പ്രിയാൻഷ് ആര്യയും (73) ചേർന്ന് വെറും 42 പന്തിൽ നിന്ന് 126 റൺസാണ് അടിച്ചുകൂട്ടിയത്. ഈ തകർപ്പൻ തുടക്കം ഡൽഹിയെ കടുത്ത സമ്മർദ്ദത്തിലാക്കി. തുടർന്ന് നായകൻ ശ്രേയസ് അയ്യർ 36 പന്തിൽ നിന്ന് പുറത്താകാതെ നേടിയ 71 റൺസ് വിജയത്തിൽ നിർണ്ണായകമായി. രണ്ട് തവണ ക്യാച്ച് കൈവിട്ടതിലൂടെ ലഭിച്ച ഭാഗ്യം പൂർണ്ണമായും പ്രയോജനപ്പെടുത്തിയ ശ്രേയസ്, ഏഴ് പന്തുകൾ ബാക്കിനിൽക്കെ ടീമിനെ വിജയതീരത്തെത്തിച്ചു. ഇതോടെ ഈ സീസണിലെ തോൽവി അറിയാത്ത കുതിപ്പ് തുടരുന്ന പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
നേരത്തെ, 67 പന്തിൽ 152 റൺസ് നേടിയ കെ.എൽ. രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ക്രിസ് ഗെയ്‌ലിനും ബ്രണ്ടൻ മക്കല്ലത്തിനും ശേഷം ഐപിഎല്ലിൽ 150 കടക്കുന്ന മൂന്നാമത്തെ മാത്രം താരമായി രാഹുൽ മാറി. നിതീഷ് റാണയ്ക്കൊപ്പം 220 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടും അദ്ദേഹം പടുത്തുയർത്തി. മത്സരത്തിലുടനീളം ബാറ്റർമാർ ആധിപത്യം പുലർത്തിയപ്പോൾ 49 ഫോറുകളും 33 സിക്സറുകളുമാണ് പിറന്നത്. ബൗളർമാർ വല്ലാതെ വിയർത്ത മത്സരത്തിൽ ഫീൽഡിംഗിലെ പിഴവുകളും സ്കോർ ഉയരാൻ കാരണമായി.
SUMMARY: Record run chase in T20 history; Punjab Kings chase down Delhi’s 265-run target in 18.5 overs

Hot this week

ഇറാൻ യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; തള്ളി ഇറാന്‍

വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള...

ഫിഫ ലോകകപ്പ് 2026:  ഖത്തറിന് സമനില, മ​ല​യാ​ളി താ​രം തഹ്‌സിൻ കളിച്ചില്ല

സാന്റ ക്ലാര: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ചരിത്രനേട്ടം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം  

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന സ്റ്റേഷനായ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനില്‍...

ബെംഗളൂരു ഫ്രീഡം പാർക്കിൽ ഇന്ന് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ്, സി.ബി.എസ്.ഇ. പരീക്ഷാ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ...

ഫിഫ ലോകകപ്പ് 2026: ബ്രസീൽ-മൊറോക്കോ പോരാട്ടം സമനിലയിൽ (1-1)

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് സിയിൽ മുൻചാമ്പ്യന്മാരായ ബ്രസീലും മൊറോക്കോയും ആദ്യ...

ഓപ്പറേഷൻ തൂഫാൻ: ഇന്ന് മാത്രം അറസ്റ്റിലായത് 145 പേര്‍, 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍...

ഗുരുതര കുറ്റകൃത്യങ്ങൾ; യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പോലീസ്

കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബർ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന...

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖയുമായി എംഎംഎ

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റികൾ വഴി പുതിയ...

Related Articles

Popular Categories