Friday, July 11, 2025
23.4 C
Bengaluru

സിനിമ കണ്ടിറങ്ങുന്ന

സിനിമ കണ്ടിറങ്ങുന്ന നമ്മോടൊപ്പം കൂടെയിറങ്ങി പോരുന്ന ചില കഥാപാത്രങ്ങളുണ്ട്, നൊമ്പരങ്ങളോടെ, വിഹ്വലതകളോടെ അവർ വീണ്ടും വീണ്ടും നമ്മുടെ ഓരം ചേർന്നിരിക്കും, ചിലപ്പോൾ കാലങ്ങളോളം.

ഇത്തവണത്തെ ബെംഗളൂരു രാജ്യാന്തരമേളയിൽ (16th BIFFES) കൂടെപോന്ന ചില കഥാപാത്രങ്ങളുണ്ട്. ഇറാനിയൻ ചിത്രം MY FAVORITE CAKE- ലെ എഴുപതുകാരി മഹിൻ ഇത്തരത്തിലൊരാളാണ്. ബെല്‍ജിയം ചിത്രമായ BREATHING UNDERWATER ലെ എമ്മിയും ഇന്‍ഡോ- ബള്‍ഗേറിയന്‍ ചിത്രമായ THE SHAMELESS ലെ രേണുകയും ഫെമിനിച്ചി ഫാത്തിമയിലെ വീട്ടമ്മ ഫാത്തിമയും ‘അപ്പുറ’ത്തിലെ മകൾ ജാനകിയും ഒക്കെ ഇത്തരത്തിലുള്ളവരാണ്. കഥ തീർന്നിട്ടും ഇവരൊക്കെ ഇപ്പൊള്‍ എവിടെയായിരിക്കും? എന്തായിരിക്കും ചെയ്തു കൊണ്ടിരിക്കുന്നത്? എന്നിങ്ങനെ കഥയ്ക്ക് അപ്പുറത്തുള്ള കഥാപാത്രത്തിൻ്റെ ജീവിതത്തെകുറിച്ചുള്ള ആശങ്കകൾ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.

പട്ടാളത്തില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിൻ്റെ മരണശേഷം കഴിഞ്ഞ 30 വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്ന മഹിന്‍ എന്ന എഴുപതുകാരിയുടെ ജീവിതത്തിലേക്ക് ഫറമാർസ് എന്ന എഴുപതുകാരൻ കടന്നു വരുന്നതാണ് MY FAVORITE CAKEന്‍റെ കഥാ പശ്ചാത്തലം. മഹിൻ ആർമിയിൽ നിന്ന് വിരമിച്ച നഴ്സാണ്. ഫറമാർസ് പഴയ പട്ടാളക്കാരനാണ്. പിന്നീട് പട്ടാളത്തിലെ ജോലി വിട്ട് ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്നു. വിവാഹമോചിതനാണ്. ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു തകര്‍ന്ന ദാമ്പത്യത്തിന്‍റെ ഇര. തന്നെ പോലെ തന്നെ 30 വർഷത്തിലേറെയായി ഒറ്റയ്ക്കുകഴിയുന്ന ഫറമാർസിനെ മഹിൻ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. വാർദ്ധക്യത്തിലെത്തി നില്‍ക്കുന്ന ഇരുവരുടേയും നിഷ്കളങ്ക പ്രണയം അത്രയ്ക്കും സുന്ദരമായാണ് സംവിധായകരായ Maryam Moghaddam and Behtash Sanaeeha ചിത്രീകരിച്ചിരിക്കുന്നത്.

മറ്റൊരു കഥാപാത്രം BREATHING UNDERWATER ലെ എമ്മ ആണ് ക്രൂരമായ ഭര്‍തൃ പീഡനത്തിൻ്റെ ഇരയാണ് ഗർഭിണിയായ എമ്മ എന്ന യുവതി. പീഡനം സഹിക്കാതെ ഒടുവിൽ സ്ത്രീകൾക്കായുള്ള ഒരു അഭയ കേന്ദ്രത്തിൽ അവള്‍ അഭയം തേടി എത്തുന്നു. പീഡനത്തിൻ്റെ ശാരീരിക മാനസികാഘാതത്തിൽ നിന്ന് പതിയെ അവൾ പുറത്ത് കടക്കുന്നു. അഭയ കേന്ദ്രത്തിൽ താമസിക്കുന്ന മറ്റു സ്ത്രീകളുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ കൂടി അവൾ അറിയുന്നു. താൻ അടക്കമുള്ളവർ എപ്പൊഴും ഇരകളായി തീരേണ്ടവരല്ല എന്ന് ബോധ്യത്തിൽ നിന്ന് അവൾ ജീവിതത്തിലേക്കുള്ള ശക്തമായ തിരിച്ചു വരവിന് ശ്രമിക്കുന്നു. എമ്മയെ അനശ്വരമാക്കിയിരിക്കുന്നത് സ്വിസ് നടി കാർല ജുറിയാണ്. പെൺജീവിതത്തിൻ്റെ വൈകാരികാവസ്ഥകൾ നന്നായി പറയുന്നുണ്ട് സംവിധായകൻ Eric Lamhène ഈ ചിത്രത്തിലൂടെ.

മറ്റൊരു ചിത്രം റീഡിംഗ് ലോലിത ഇൻ ടെഹ്റാൻ ആണ്. ഇറാനിയൻ എഴുത്തുകാരി അസർ നഫിസിയുടെ 2003-ൽ പ്രസിദ്ധീകരിച്ച ആത്മകഥാംശമുള്ള രചനയെ അധികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാനില്‍  ഷാ ഭരണകൂടത്തിനെതിരെ  (1978–1981) ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തിൽ ഇസ്ലാമിസ്റ്റുകൾ  നേടിയ വിജയത്തിന് ശേഷമുള്ള രാജ്യത്തെ മതാത്മക സാമൂഹികാവസ്ഥകളെയാണ് ചിത്രം തുറന്നു കാട്ടുന്നത്. ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപികയായിരുന്ന അസർ നഫീസയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. മതാധിപത്യ ഭരണകൂടം പുതിയ നിയമങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ഇറാനികളുടെ സ്വപ്നങ്ങൾ എങ്ങനെ തകർത്തുവെന്ന് ചിത്രം പറയുന്നു. ഇസ്രയേലിയന്‍ സംവിധായകന്‍ Eran Riklis ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥകളില്‍ നാം ഏറെ ഭയപ്പെടെണ്ടതുണ്ടെന്ന് റീഡിംഗ് ലോലിത ഇൻ ടെഹ്റാൻ ഓര്‍മ്മപ്പെടുത്തുന്നു.

ഇത്തവണത്തെ BIFFES–നെ സമ്പന്നമാക്കിയത് സ്ത്രീ പക്ഷ/ലൈംഗികന്യൂനപക്ഷ പ്രമേയങ്ങള്‍ ഇതിവൃത്തമാക്കിയ സിനിമകള്‍ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. മതം/ വിശ്വാസം / ആചാരം/പാരമ്പര്യം എന്നിവ മനുഷ്യൻ്റെ പ്രത്യേകിച്ച് പെണ്ണിൻ്റെ സാമൂഹിക ജീവിതത്തെ വിടാതെ പിന്തുടരുന്നതിൻ്റെ ദുരവസ്ഥ മലയാള ചിത്രങ്ങളായ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമയിലും ഇന്ദു ലക്ഷ്മിയുടെ അപ്പുറ’ ത്തിലും കാണാം. ഫാത്തിമയും ജാനകിയും ഇതിനെ ചോദ്യം ചെയ്ത് പുറത്തെക്ക് കടക്കുന്നതാണ് ചിത്രത്തെ മികച്ചതക്കുന്നത്.ലിംഗസമത്വവും വ്യക്തി സ്വാതന്ത്ര്യവുമാണ് ഫെമിനിച്ചി ഫാത്തിമയിലെ വീട്ടമ്മയായ ഫാത്തിമയിലൂടെ പറയുന്നതെങ്കിൽ അന്ധവിശ്വാസത്തിൽ പുതഞ്ഞിരിക്കുന്ന സമകാലിക കുലസ്ത്രീ പാരമ്പര്യങ്ങൾക്ക് നേരെയാണ് അപ്പുറം സംസാരിക്കുന്നത്.

ഇത്തവണത്തെ ചലച്ചിത്രമേളയിൽ ഏറെ അത്ഭുതപ്പെടുത്തിയത് ഹിന്ദി ഭാഷയിൽ ഒരുക്കിയ ബൾഗേറിയൻ ചിത്രം THE SHAMELESS ആയിരുന്നു. റൊമാൻ്റിക് ക്രൈം ഡ്രാമ വിഭാഗത്തിൽ കോൺസ്റ്റാൻ്റിൻ ബോജനോവ് സംവിധാനം ചെയ്ത ചിത്രം 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധ  നേടിയിരുന്നു. ഡൽഹിയിലെ ചുവന്ന തെരുവിൽ വെച്ച് ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട് ഒളിവിൽ കഴിയുന്ന രേണുകയെന്ന ലൈംഗിക തൊഴിലാളിയും ദേവികയെന്ന 17 കാരിയായ പെൺകുട്ടിയും തമ്മിലുള്ള ലെസ്ബിയൻ പ്രണയമാണ് കഥാപശ്ചാത്തലം. കുറ്റവും, ഒളിവും പ്രണയവും അതിജീവന ശ്രമങ്ങളുമൊക്കെ ഇന്ത്യൻ പശ്ചാത്തലത്തിൽ സത്യസന്ധമായി, അതിഭാവുകത്വമില്ലാതെ ചിത്രീകരിക്കാനായി എന്നതാണ് THE SHAMELESS-നെ ഇഷ്ടപ്പെടുത്തുന്നത്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി. തൃണമൂല്‍...

വൈസ്മെൻ ക്ലബ് ഓഫ് ബാംഗ്ലൂർ ഇന്ദിരനഗര്‍ ഭാരവാഹികള്‍

ബെംഗളൂരു: വൈസ്മെൻ ക്ലബ് ഓഫ് ബാംഗ്ലൂർ ഇന്ദിരനഗറിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ...

ഷെറിൻ ജയില്‍മോചിതയാകുന്നു; സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

തിരുവനന്തപുരം: ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയില്‍മോചനം...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് മുട്ടം ഞാപ്പള്ളിൽ വീട്ടില്‍ പരേതനായ വാസുദേവൻ നായരുടെ...

സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍ 

ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത...

Topics

സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍ 

ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത...

കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോയമ്പത്തൂർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ(48) ബെംഗളൂരുവിൽ അറസ്റ്റിലായി. കോയമ്പത്തൂർ...

ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചു. സിഎംഐ...

14 വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തവരെക്കെരെയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ...

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും...

ടോൾ പിരിക്കാതെ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ടോൾ പിരിക്കാതെ സിൽക്ക്ബോർഡ്-ഹെബ്ബാൾ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ബെംഗളൂരു നഗരവികസനത്തിന്റെ...

Related News

Popular Categories

You cannot copy content of this page