മാവോയിസ്റ്റ് ആക്രമണം; പോലീസ് ഇൻഫോർമർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ് ആക്രമണത്തെ തുടർന്ന് പോലീസ് ഇൻഫോർമർ കൊല്ലപ്പെട്ടു. ധനോര പൊലീസ് സ്റ്റേഷൻ പരിധിയിലെ തിംഡി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ദിനേശ് മാണ്ഡവി എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പോലീസിന് രഹസ്യവിവരങ്ങൾ നൽകിയിരുന്നയാളാണ് ദിനേശ്.

ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിനേശ് മാണ്ഡവിക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അക്രമികൾ രക്ഷപ്പെട്ടു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ മാണ്ഡവിയെ കേശ്കലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അക്രമികളെ കണ്ടെത്തുന്നതിനായി പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

TAGS: ATTACK| MAOIST ENCOUNTER| DEATH
SUMMARY: Police informer killed in maoist attack

 

LEAVE A REPLY

Please enter your comment!
Please enter your name here