തമിഴ്‌നാട്ടിൽ ടി.വി.കെ മുന്നിൽ; ത​ക​ർ​ന്ന​ടി​ഞ്ഞ് ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ നി​യ​മ​സ​ഭാ തിരഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍ ന​ട​ന്‍ വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) വ​ന്‍ മു​ന്നേ​റ്റം. മ​റ്റ് പാ​ര്‍​ട്ടി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​കൊ​ണ്ട് 100 സീ​റ്റു​ക​ളി​ല്‍ ടി​വി​കെ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

നി​ല​വി​ലെ പ്ര​തി​പ​ക്ഷ​മാ​യ എ​ഐ​എ​ഡി​എം​കെ​യ്ക്ക് 71 സീ​റ്റു​ക​ളി​ല്‍ ലീ​ഡു​ണ്ട്. ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ  52 സീ​റ്റി​ല്‍ ലീ​ഡു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

ഇ​തോ​ടെ എം​ജി​ആ​ര്‍, ജ​യ​ല​ളി​ത എ​ന്നി​വ​രെ​പ്പോ​ലെ സി​നി​മാ​രം​ഗ​ത്തു​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി വി​ജ​യി​ച്ച​വ​രു​ടെ ച​രി​ത്രം വി​ജ​യ്‌യും പി​ന്തു​ട​രും. യു​വാ​ക്ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് വി​ജ​യ് മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ വി​വാ​ദ​ങ്ങ​ളും റാ​ലി​ക​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും അ​തൊ​ന്നും വി​ജ​യ്ക്ക് പ്ര​തി​സ​ന്ധി​യാ​യി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

75,064 പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള വോട്ടുകളും തപാല്‍ വോട്ടുകളുമാണ് എണ്ണിയത്. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 85.10 ആണ് .തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ആകെ 4,87,98,833 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 2,52,59,596 പേര്‍ സ്ത്രീ വോട്ടര്‍മാരും 2,35,34,720 പേര്‍ പുരുഷ വോട്ടര്‍മാരുമാണ്. 4,517 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്ത് കരൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (93.41 ശതമാനം). തൊട്ടുപിന്നില്‍ സേലം ജില്ലയിലെ വീരപാണ്ടി മണ്ഡലമാണ് (93.36 ശതമാനം). കന്യാകുമാരി ജില്ലയിലെ കിള്ളിയൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് (71.26 ശതമാനം).

SUMMARY: TVK ahead in Tamil Nadu; DMK falls behind

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

കെഎസ്‌ആര്‍ടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകള്‍ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോണ്‍

തിരുവനന്തപുരം: ഡി.എം.ആർ.സി ‌ഡല്‍ഹിയില്‍ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന്...

Related Articles

Popular Categories