Home page lead banner

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി

Post ad banner after image

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി. ഗുജറാത്തിലെ കച്ചില്‍ നിന്നാണ് ഫോസിൽ കണ്ടെത്തിയത്. ഐ.ഐ.ടി. റൂര്‍ക്കിയിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. നീണ്ട പഠനങ്ങള്‍ക്കു ശേഷമാണ് ലോകത്തുണ്ടായിരുന്നതില്‍ ഏറ്റവും വലിയ പാമ്പാണിതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഡിനോസര്‍ വര്‍ഗത്തിലെ ഭീമനായ ടൈറാനസോറസ് റെക്സിനെക്കാളും വലിപ്പമുള്ളതാണ് നിലവിൽ കണ്ടെത്തിയ പാമ്പ്. വാസുകി ഇന്‍ഡികസ് (Vasuki Indicus) എന്നാണ് 47 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഈ പാമ്പിന് പേരിട്ടിരിക്കുന്നത്. പുരാണത്തില്‍ ശിവന്റെ കഴുത്തില്‍ കിടന്ന പാമ്പാണ് വാസുകി.

അനക്കോണ്ടകളും പെരുമ്പാമ്പുകളും ഇരയെ പിടികൂടുന്ന പോലെ സാവധാനം സഞ്ചരിക്കുകയും ഇരയെ വരിഞ്ഞ് മുറുക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ‘വാസുകി’ ഇര പിടിച്ചിരുന്നതെന്നും ഗവേഷകർ പറഞ്ഞു. ആഗോളതാപനകാലത്ത് തീരപ്രദേശങ്ങളിലെ ചതുപ്പുനിലത്തിലായിരുന്നു ഈ പാമ്പ് ജീവിച്ചിരുന്നതെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയിലെ പാലിയന്റോളജിയിലെ പോസ്റ്റ്‌ഡോക്ടറൽ ഗവേഷകനും പാമ്പിനെ കണ്ടെത്തിയ പഠനത്തിന്റെ മുഖ്യ രചയിതാവുമായ ദേബജിത് ദത്ത പറഞ്ഞു.

11 മുതൽ 15 മീറ്റർ നീളവും ഒരു ടൺ ഭാരവുമായിരുന്നു വാസുകിക്ക് ഉണ്ടായിരുന്നെതെന്നാണ് ഫോസിൽ അവശിഷ്ടങ്ങളുടെ അപൂർണമായ സ്വഭാവം വിലയിരുത്തി ഗവേഷകർ അഭിപ്രായപ്പെടുന്നത്. നേരത്തെ കൊളംബിയയിലെ ഒരു കൽക്കരി ഖനിയിൽനിന്ന് 2009 ൽ കണ്ടെത്തി ടൈറ്റനോബോവ എന്ന പാമ്പായിരുന്നു ഏറ്റവും വലുതായി കണക്കാക്കിയിരുന്നത്. 13 മീറ്റർ നീളവും ഒരു ടണ്ണിലധികം ഭാരവുമായിരുന്നു ടൈറ്റനോബോവയ്ക്കുണ്ടായിരുന്നത്. ജീവിച്ചിരിക്കുന്ന പാമ്പുകളിൽ ഏറ്റവും വലിയ പാമ്പ് തെക്കുകിഴക്കന്‍ ഏഷ്യയിലെ 10 മീറ്റർ ഉയരമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ്.

The post ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി appeared first on News Bengaluru.




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


error: Content is protected !!