സ്വർണവിലയിൽ വീണ്ടും വർധനവ്

കേരളത്തിൽ ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 320 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്ന് 80 രൂപയും ഉയർന്നു. ഇതോടെ സ്വർണവില വീണ്ടും 53000 ത്തിലേക്കെത്തി. രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6625 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5510 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 94 രൂപയാണ്.

TAGS : GOLD RATES | KERALA | INCREASED
SUMMARY : Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here