Follow the News Bengaluru channel on WhatsApp

തൂത്തുക്കുടി വെടിവയ്പ് : നടൻ രജനീകാന്തിനെ ചോദ്യം ചെയ്യും

ചെന്നൈ : 13 പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട തമിഴ്നാട്ടിലെ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ നടൻ രജനീകാന്തിനെ ചോദ്യം ചെയ്യാൻ അന്വേഷണ കമ്മീഷൻ ഒരുങ്ങുന്നു. വെടിവയ്പിനെ കുറിച്ചന്വേഷിക്കുന്ന ജസ്റ്റീസ് അരുണ ജഗദീഷൻ കമ്മീഷൻ ഈ മാസം 25 ന് രജനിയോടു കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

സ്റ്റെർലെറ്റ് കമ്പനിയുടെ ചെമ്പ് സംസ്കരണ ഫാക്ടറിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ നുഴഞ്ഞു കയറിയ സാമൂഹ്യദ്രോഹികളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് വെടിവയ്പിൽ പരിക്കേറ്റവരെ ആശുപത്രിയിൽ വെച്ചു സന്ദർശിക്കുന്നതിനിടെ രജനീകാന്ത് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാനാണ് രജനിയോട് സിറ്റിങ്ങിൽ ഹാജരാവാൻ കമ്മീഷൻ നിർദ്ദേശിച്ചത്.
2018 മെയ് 22ന് ആയിരുന്നു പ്രക്ഷോഭകർക്ക് നേരെ വെടിവെയ്പുണ്ടായത്. വേദാന്ത ഗ്രൂപ്പിനു കീഴിലുള്ള സ്റ്റെർലൈറ്റ് കമ്പനിയുടെ മലിനീകരണത്തിനെതിരെ 20000 ഓളം പേര്‍ അണി നിരന്ന പ്രക്ഷോഭത്തിനെതിരെ നടന്ന വെടിവയ്പ്പ് തമിഴ്നാട് സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.