നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. വിദേശത്തു നിന്ന് തിരിച്ചു വന്ന ശേഷമാണ് അദ്ദേഹത്തിന് അണുബാധയുണ്ടായത്.
സീരിയലുകളില്‍ വില്ലനായാണ് അഭിനയരംഗത്തെ അരങ്ങേറ്റം. 1988ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തിലാണ് ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയത്. ബോളിവുഡില്‍ തന്റേതായ കൃത്യമായ ഒരിടം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. 2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു.
2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു. 2005 ല്‍ അഭിനയിച്ച രോഗ് അദ്ദേഹത്തെ അടയാളപ്പെടുത്തിയ ഒരു സിനിമയായിരുന്നു. പികു, ലഞ്ച് ബോക്‌സ് തുടങ്ങിയവയും അദ്ദേഹത്തിന്റേതായ സിനിമകളാണ്. സ്ലം ഡോഗ് മില്യണയര്‍, ലൈഫ് ഓഫ് പൈ തുടങ്ങി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു. ദേശീയ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.അംഗ്രേസി മീഡിയമാണ് അവസാനം പൂര്‍ത്തിയാക്കിയ ചിത്രം.
തനിക്ക് അപൂര്‍വ രോഗമാണെന്ന് ഇര്‍ഫാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പരസ്യമാക്കിയത്. ന്യൂറോ എന്‍ട്രോക്രൈന്‍ ട്യൂമര്‍ എന്ന രോഗമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യ ചലച്ചിത്രനടി സുതപ സിക്ദാറും രണ്ട് ആണ്‍മക്കളും കൂടെയുണ്ടായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.