ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണക്കടത്ത് : കരിപ്പൂരില്‍ നാല് പേര്‍ പിടിയില്‍

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യുഎഇയില്‍നിന്ന് രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് നാല് പേരാണ് കസ്റ്റംസ് ഇൻ്റലിജൻസ് പിടിയിലായത്. ഇവരില്‍നിന്ന് മൂന്ന് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എത്തിയ എയർ അറേബ്യയുടെ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. ദുബായിൽ നിന്നും വന്ന ദുബായിൽ നിന്നും വന്ന ഫ്ലൈ ദുബായിയുടെ ചാർട്ടേഡ് വിമാനത്തിൽ നിന്നാണ് മറ്റു മൂന്ന് യാത്രക്കാരെ പിടികൂടിയത്. ഇവരും മിശ്രിത രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മൂന്ന് പേരിൽ നിന്നുമായി ഒന്നേകാൽ കിലോ സ്വർണം പിടികൂടി.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയിൽ വന്ന ഇളവുകൾ സ്വർണക്കടത്ത് സംഘം ചൂഷണം ചെയ്യുന്നു എന്നതിൻ്റെ സൂചനയാണ് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് കിലോയോളം സ്വർണം പിടികൂടിയ സംഭവം സൂചിപ്പിക്കുന്നത്. കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഇപ്പോള്‍ സ്വര്‍ണടക്കടത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 432 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.