Follow the News Bengaluru channel on WhatsApp

ഓണം സ്പെഷൽ സർവീസ്; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി, മികച്ച പ്രതികരണം

ബെംഗളൂരു : ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കും കേരളത്തിൽ നിന്ന് കർണാടകയിലേക്കും പ്രഖ്യാപിച്ച ഓണം സ്പെഷ്യൽ സർവീസുകൾക്ക് മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് കേരള – കർണാടക ആർ ടി സി കളുടെ വെബ് സൈറ്റിലൂടെ സ്പെഷ്യൽ സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ആഗസ്ത് 24 മുതൽ സെപ്തംബർ ആറ് വരെയാണ് കർണാടക ആർ ടി സി യുടെ സ്പെഷ്യൽ സർവീസ്. കേരള ആർടിസിയുടെ സർവീസുകൾ ആഗസ്ത് 25 ന് ആരംഭിച്ച് സെപ്തംബർ ആറിന് അവസാനിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഇരു സംസ്ഥാനങ്ങളുടേയും സർവീസുകൾ നടത്തുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർ സേവാ സിന്ധു പേർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവർ കോവിഡ് ജാഗ്രതാ പാസും എടുത്തിരിക്കണം. യാത്ര തുടങ്ങുമ്പോൾ അധികൃതർ പാസുകൾ പരിശോധിച്ച് ഉറപ്പ് വരുത്തും. സാധാരണ നിരക്കിൽ നിന്ന് 10 ശതമാനം തുകയാണ് സ്പെഷൽ സർവീസുകൾക്ക് അധികമായി ഈടാക്കുന്നത്. ബസ് സർവീസ് ആരംഭിക്കുന്ന സ്ഥലത്തു നിന്നും സർവീസ് അവസാനിക്കുന്ന സ്ഥലത്തേക്കുള്ള തുകയാണ് ഈടാക്കുന്നത്.

എറണാകുളത്തേക്കുള്ള കർണാടക ആർ ടി സി ബസുകൾ സേലം വഴിയാണ് സർവീസ് നടത്തുന്നത്. എന്നാൽ കേരള ആർടിസി ബസുകൾ കുട്ട മാനന്തവാടി വഴിയാണ് സർവീസ് നടത്തുന്നത്. ദൂര ക്കൂടുതൽ ഉള്ളതിനാൽ ഈ സർവീസിൽ കാര്യമായ ബുക്കിംഗ് നടന്നിരുന്നില്ല. അതേ സമയം കർണാടകയുടെ സേലം വഴിയുള്ള എറണാകുളം ബസിന് മികച്ച ബുക്കിംഗാണ് ലഭിച്ചത്. തിരുവനന്തപുരത്തേക്കുള്ള സർവീസിന് എറണാകുളം, ആലപ്പുഴ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ബോർഡിംഗ് പോയിൻ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു സർവീസുകൾക്ക് കൂടുതൽ ബോർഡിംഗ് പോയിൻ്റുകൾ നൽകിയിട്ടല്ല. ഇത് പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്.

ബുക്കിംഗ് ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ മികച്ച രീതിയിയില്‍  ബുക്കിംഗ് നടക്കുന്നത് ഇരു ആർടിസികൾക്കും പ്രതീക്ഷ നൽകുന്നുണ്ട്. ഓണത്തോടടുത്ത വരും ദിവസങ്ങളിൽ കൂടുതൽ ബുക്കിംഗ് നടക്കുമെന്നാണ് അധികൃതർ കരുതുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.