Follow the News Bengaluru channel on WhatsApp

കേരള ആര്‍ടിസി ഓണം സ്‌പെഷല്‍ സര്‍വീസ് 20 വരെ നീട്ടി

ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ച് കേരള ആര്‍ടിസി കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും ആരംഭിച്ച പ്രത്യേക ബസ് സര്‍വീസ് ഈ മാസം 20 വരെ നീട്ടി. സെപ്തംബര്‍ 19 വരെ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കും സെപ്തംബര്‍ 20 ന് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും കേരള ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും. സര്‍വീസ് നീട്ടിയ പ്രകാരമുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

നേരത്തെ സെപ്തംബര്‍ 14 വരെയാണ് സര്‍വീസ് ദീര്‍ഘിപ്പിച്ചിരുന്നത്. അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടരണമെന്ന് കര്‍ണാടക ആര്‍ടിസി കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് 20 വരെ സര്‍വീസ് നീട്ടാന്‍ ധാരണയായത്. കേരളത്തില്‍ ക്വാറന്റെയിന്‍ നിബന്ധനകള്‍ തുടരുന്നതിനാല്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാര്‍ കുറവാണ്. എങ്കിലും ബുക്കിംഗ് അനുസരിച്ചാണ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുന്നത്. സ്ഥിരം സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ കര്‍ണാടക കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേരളം തീരുമാനം അറിയിച്ചിട്ടില്ല. അതേ സമയം കര്‍ണാടക ആര്‍ടിസി മറ്റു അയല്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.