മയക്കുമരുന്ന് വില്‍പ്പന; അഞ്ച് പേര്‍ പിടിയില്‍

ബെംഗളൂരു : മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ തലഘട്ടപുര പോലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശ് സ്വദേശികളായ ദുര്‍ഗ പ്രസാദ് (23), അഭിഷേക് (23), മൗലി (25), ഉദയ് (24)ഒഡീഷ സ്വദേശി അമന്‍ പ്രധാന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. സൗത്ത് ബെംഗളൂരുവിലെ അവലഹള്ളിയിലെ ഒരു അപാര്‍ട്ട്‌മെന്റിനു സമീപം മയക്കുമരുന്ന് വില്‍ക്കവേയാണ് ദുര്‍ഗാപ്രസാദും അഭിഷേകും അറസ്റ്റിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നതിനായിട്ടാണ് ഇവര്‍ കഞ്ചാവുമായി എത്തിയത്. പോലിസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള മൂന്ന് പേരെ കൂടി പോലീസ് പിടികൂടുകയായിരുന്നു.
10.2 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. ആന്ധ്രയിന്‍ നിന്നും സ്വകാര്യ ബസ് വഴിയും ട്രെയിന്‍ വഴിയുമാണ് ഇവര്‍ ബെംഗളൂരുവിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
