Follow the News Bengaluru channel on WhatsApp

കര്‍ഷക പ്രക്ഷോഭത്തില്‍ എഴുത്തുകാരും കലാകാരന്‍മാരും അണിനിരക്കണം – സിപിഎസി

ബെംഗളൂരു : രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ എഴുത്തുകാരും കലാകാരന്‍മാരും ഉള്‍പ്പെടുന്ന എല്ലാ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കുചേരണമെന്ന് കര്‍ണാടക പ്രോഗ്രസീവ് ആര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് സി പി കുഞ്ഞപ്പന്‍ ആവശ്യപ്പെട്ടു. ഭരണകൂട മുതലാളിത്ത ചങ്ങാത്തം ഇപ്പോള്‍ പരിപൂര്‍ണ്ണമായും മറനീക്കി വന്നിരിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന കൃഷിക്കാരെ അടിമകളാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കേന്ദ്ര സര്‍ക്കാര്‍ തുറന്ന് കൊടുത്തിരിക്കുന്നത്. രാജ്യസഭയില്‍ വോട്ടിംഗ് ആവശ്യപ്പെട്ട അംഗങ്ങളെ അടക്കം പുറത്താക്കിക്കൊണ്ട് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വെച്ചിരിക്കുകയാണ്. ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ പൂര്‍ണ്ണമായും റദ്ദു ചെയ്ത നടപടിയാണ് ബിജെപി സര്‍ക്കാറിന്റേത്. കര്‍ഷക സ്വാതന്ത്ര്യത്തിനായുള്ള അവകാശ പോരാട്ടത്തെ അര്‍ധസൈനിക വിഭാഗത്തെ ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ എഴുത്തുകാരും കലാകാരന്‍മാരും രംഗത്ത് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.