Follow the News Bengaluru channel on WhatsApp

ബെംഗളൂരു ഡിവിഷണല്‍ റെയില്‍വേ ആശുപത്രിയില്‍ കോവിഡ് രോഗം ഭേദമായവരുടെ എണ്ണം ആയിരം തികഞ്ഞു

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ക്ക് വേണ്ടി കോവിഡ് ആശുപത്രിയായി ഉയര്‍ത്തിയ ബെംഗളൂരു ഡിവിഷണല്‍ റെയില്‍വേ ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 1000 കവിഞ്ഞു. റെയില്‍വേ ജീവനക്കാരും കുടുംബാംഗങ്ങളും റെയില്‍വേയില്‍ നിന്ന് വിരമിച്ചവരുമാണ് ഇവിടെ ചികിത്സക്കെത്തിയത്. ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു.

5000-ല്‍ അധികം റെയില്‍വേ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതില്‍ ആയിരത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ബെംഗളൂരു കെ എസ് ആര്‍ സ്റ്റേഷന് പിറകിലുള്ള റെയില്‍വേ ആശുപത്രി പ്രത്യേക കോവിഡ് കെയര്‍ കേന്ദ്രമായി ഉയര്‍ത്തിയത്. 40 കിടക്കകളുള്ള വാര്‍ഡുകള്‍, 14 ഐ സി യു കിടക്കകള്‍, ആംബുലന്‍സ് സൗകര്യം, റേഡിയോളജി, പരിശോധനാ ലാബുകള്‍ എന്നിവയടക്കം എല്ലാ പ്രത്യേക സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിരുന്നു.

കോവിഡ് ആശുപത്രിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചതിന് ബെംഗളൂരു ഡിവിഷനിലെ ആരോഗ്യ പ്രവര്‍ത്തകരെ റെയില്‍വേ ആദരിച്ചു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അശോക് കുമാര്‍ വര്‍മയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഉപഹാരങ്ങള്‍ കൈമാറി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.