Follow the News Bengaluru channel on WhatsApp

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടി

ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി. ബിനീഷിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നും പത്തു ദിവസം കൂടി കസ്റ്റഡിയില്‍ അനുവദിക്കണമെന്നുമായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. ബിനീഷിന്റെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും ഇഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതോടെയാണ് ബെംഗളൂരു സെഷന്‍സ് കോടതി ബിനീഷിന്റെ കസ്റ്റഡി അടുത്ത ശനിയാഴ്ച്ച വരെ നീട്ടിയത്.

ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ഇ ഡി കോടതിയില്‍ അറിയിച്ചു. തിങ്കളാഴ്ച ഇ ഡി ഓഫീസില്‍ എത്തിയ ബിനീഷ് ക്ഷീണിതനായാണ് കാണപ്പെട്ടത്. നാല് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ബിനീഷിനെ കോടതിയിലെത്തിച്ചത്. വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരാക്കാന്‍ ഇഡി ശ്രമിച്ചെങ്കിലും കോടതി നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.