Follow the News Bengaluru channel on WhatsApp

അധ്യാപകനും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരിയെ മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ ആദരിച്ചു

ബെംഗളൂരു : മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്‍റെ  നേതൃത്വത്തില്‍ മലയാളം മിഷന്‍ അധ്യാപകനും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു. സതീഷ് തോട്ടശ്ശേരി രചിച്ച അനുഭവ നര്‍മ നക്ഷത്രങ്ങള്‍ ‘എന്ന പുസ്തകത്തെ അധികരിച്ചു നടന്ന ചര്‍ച്ച മലയാളം മിഷന്‍ റജിസ്ട്രര്‍ എം. സേതു മാധവന്‍ ഉത്ഘാടനം ചെയ്തു. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡണ്ട് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ സതീഷ് തോട്ടശ്ശേരിയെ അനുമോദിച്ചുകൊണ്ടും അദ്ദേഹം രചിച്ച പുസ്തകം ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സൗത്ത് വെസ്റ്റ് കേരള സമാജം പ്രസിഡണ്ട്.ജെ. തോമസ്, പാലക്കാട് ഫോറം സെക്രട്ടറി രാജേഷ് വെട്ടംതൊടി, മലയാളം മിഷന്‍ ഭാരവാഹികളായ അനീസ് സി.സി. ഓ ,ടോമി ആലുങ്ങല്‍, ജോമോന്‍ സ്റ്റീഫന്‍, അഡ്വക്കേറ്റ് ബുഷ്റ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു.

പുസ്തകം എഴുതാനുള്ള സാഹചര്യവും ഉള്ളടക്കവും സതീഷ് തോട്ടശേരി വിശദീകരിച്ചു.
ചര്‍ച്ചകള്‍ക്ക് മറുപടിയും അദ്ദേഹം നല്‍കി. ചടങ്ങില്‍ മലയാള ഭാഷാദിന ആചരണവും പ്രതിജ്ഞയും നടത്തി. മലയാളം മിഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജെയ്‌സണ്‍ ലൂക്കോസ് സ്വാഗതവും മൈസൂര്‍ മേഖല സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.