Follow the News Bengaluru channel on WhatsApp

24 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

ബെംഗളൂരു : 24 ലക്ഷത്തോളം രൂപയുടെ നിരോധിത മയക്കുമരുന്നുമായി മൂന്ന് പേര്‍ ബെംഗളൂരുവില്‍ പോലീസ് പിടിയിലായി. മയക്കുമരുന്ന് ഏജന്റുമാരും ജാര്‍ഖണ്ഡ് സ്വദേശികളുമായ റോഹിത് റാം, ആയുഷ് പാണ്ഡെ, ഡെന്‍സോ വിതരണക്കാരനായ ആസാം സ്വദേശി നൂര്‍ അലി എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. മൂവരേയും പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ജനുവരി മുതല്‍ നഗരത്തിലെ ഉന്നതന്‍മാരായ വ്യക്തികള്‍ക്ക് ഇവര്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്തു വരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി ബെംഗളൂരു സൗത്ത് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സുധീര്‍ ഹെഗ്‌ഡെ പറഞ്ഞു.

8.3 കിലോ കഞ്ചാവും , ചോക്ക്‌ലേറ്റില്‍ കലര്‍ത്തിയ 4.3 കിലോ ചരസും, 120 ഗ്രാം മാംഗോ കഞ്ചാവ്, 120 ഗ്രാം ഹാഷിഷ് ഓയില്‍, 270 ഗ്രാം ചരസ്, 8 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 9 ഗ്രാം എംഡിഎംഎ ഗുളികകളും 100 എല്‍എസ്ഡി സ്ലിപ്പുകളുമാണ് ഇവരില്‍ നിന്നും പിടികൂടിയത്. ലഹരിക്കടത്തിന്റെ സൂത്രധാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമമെന്ന് സുധീര്‍ ഹെഗ്‌ഡെ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.