Follow the News Bengaluru channel on WhatsApp

ഡി കെ ശിവകുമാറിന്റെ മകളും കഫെ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മകനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു

ബെംഗളൂരു : കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയും കഫെ കോഫി ഡേ സ്ഥാപകന്‍ അന്തരിച്ച സിദ്ധാര്‍ത്ഥയുടെ മകന്‍ അമര്‍ത്യയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് നടന്നു. കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് അടുത്തുള്ള താജ് ഹോട്ടലിലാണ് വിവാഹ നിശ്ചയം നടന്നത്. ഇവര്‍ തമ്മിലുള്ള വിവാഹം ഫെബ്രുവരിയില്‍ നടക്കും.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വളരെ ലളിതമായിട്ടാണ് വിവാഹ നിശ്ചയം സംഘടിപ്പിച്ചത്. തിരഞ്ഞടുത്ത ആള്‍ക്കാര്‍ക്കു മാത്രമേ ക്ഷണമുണ്ടായിരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ, റവന്യൂ മന്ത്രി ആര്‍ അശോക, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ കൊച്ചുമകന്‍ കൂടിയാണ് വരന്‍ അമര്‍ത്യ. സിദ്ധാര്‍ത്ഥയുടെ മരണത്തോടെ കഫെ കോഫി ഡേ ചുമതലകള്‍ അമര്‍ത്യക്കാണ്. ഡി കെ ശിവകുമാറിന്റെ എഞ്ചിനീയറിംഗ് കോളേജ് നടത്തുന്നത് മകള്‍  ഐശ്വര്യയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.