Follow the News Bengaluru channel on WhatsApp

കോവിഡ് 19: ബാംഗ്ലൂർ സർവ്വകലാശാല ഹോസ്റ്റലുകളിലെ ഭക്ഷണ മെനു പുതുക്കി

ബെംഗളൂരു: കോവിഡ് നേരിടാനും വിദ്യാർത്ഥികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നിതിനുമായി ബാംഗ്ലൂർ സർവ്വകലാശാല അതിന്റെ ഹോസ്റ്റലുകളിൽ ഭക്ഷണ മെനു പരിഷ്കരിച്ചു. വേവിച്ച മുട്ട, മൂസംബി, വാഴപ്പഴം, കഷായ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ മെനു. ആരോഗ്യത്തിലൂടെ രോഗപ്രതിരോധം എന്ന ലക്ഷ്യം മുൻനിർത്തിയാണ് മെനുപരിഷ്ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് ബംഗ്ലൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ കെ.വേണുഗോപാൽ പറഞ്ഞു. പുതുക്കിയ മെനു തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

“രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ കഷായം നിർബ്ബന്ധമായും കുടിച്ചിരിക്കണം. വേവിച്ച മുട്ട രാവിലെ കോഫിക്കൊപ്പമോ, പ്രഭാത ഭക്ഷണത്തിനൊപ്പമോ, നൽകും. പഴങ്ങൾ ഉച്ച ഭക്ഷണത്തിനൊപ്പവും നൽകും.” ഡോക്ടർ വേണുഗോപാൽ പറഞ്ഞു.

പകർച്ച വ്യാധികൾ നേരിടാൻ രോഗപ്രതിരോധ ശേഷി അത്യാവശ്യമാണെന്ന് പറഞ്ഞ വൈസ് ചാൻസലർ ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും, അതിനാലാണ് ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തിയതെന്നും പറഞ്ഞു. സർവ്വകലാശാല ഹോസ്റ്റലിലെ 1400 വിദ്യാർത്ഥികളിൽ അവസാന വർഷത്തെ നാനൂറ് വിദ്യാർത്ഥികൾക്കാണ് ഈ ഭക്ഷണക്രമം നിർബ്ബന്ധമാക്കുക.

കൂടാതെ ക്ലാസുകളിൽ ഇനി മുതൽ യോഗ, ധ്യാനം എന്നിവ നിർബ്ബന്ധമായും തുടങ്ങാൻ സർവ്വകലാശാല അനുബന്ധ കോളേജുകൾക്ക് നിർദേശം നൽകിയതായും വൈസ് ചാൻസലർ അറിയിച്ചു. ഇതിനായി ഇനി മുതൽ സർവ്വകലാശാല അഫിലിയേറ്റ് കോളേജുകളിൽ യോഗ അധ്യാപകരുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നും വൈസ് ചാൻസലർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.