Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ കോവിഡ് മരണ നിരക്കിലും വന്‍ കുറവ്; ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് ഒരു കോവിഡ് മരണം

 

ബെംഗളൂരു : സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നതിനൊപ്പം ആശ്വാസം നല്‍കി പ്രതിദിന മരണ നിരക്കിലും വന്‍ കുറവ്. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഒരു മരണമാണ്. ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 73 കാരനാണ് ഇന്നലെ മരിച്ചത്. ശ്വാസ തടസം, ചുമ, പനി എന്നിവയെ തുടര്‍ന്ന് നവംബര്‍ മുപ്പതിനാണ് ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തെ പ്രതിദിന മരണ നിരക്ക് ഏകദേശം 20 ന് താഴെയാണ്. കോവിഡ് വ്യാപനത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന മരന്ന നിരക്കാണ് ഇന്നലെത്തേത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 4283 പേരാണ് ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മൈസൂരു 1008, ദക്ഷിണ കന്നഡ 734, ധാര്‍വാഡ് – 606, ബല്ലാരി – 595 എന്നി ജില്ലകളാണ് തൊട്ടുപിറകില്‍. ഏറ്റവും കുറവ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് യാദ്ഗിരി ജില്ലയിലാണ്. 61 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12039 ആണ്.

സംസ്ഥാനത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 8845 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 31 രോഗികള്‍ ചികിത്സയിലുള്ളു ബാഗല്‍കോട്ടയിലാണ് ഏറ്റവും കുറവ് രോഗികള്‍ ഉള്ളത്. എട്ട് സംസ്ഥാനങ്ങളില്‍ 100 ല്‍ താഴെയാണ് രോഗികള്‍ ഉള്ളത് ഇതില്‍ നാല് ജില്ലകളില്‍ 50 ല്‍ താഴെ രോഗികളാണ് ചികിത്സയില്‍ ഉള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.