കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
ബെംഗളുരു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബെല്ലാരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പാലക്കാട് ഒലവക്കോട് സ്വദേശിയും ബെല്ലാരി കന്റോണ്‍മെന്റ് ഗുരു കോളനി ഫസ്റ്റ് ക്രോസില്‍ താമസിക്കുന്ന ബാലസുബ്രഹ്മണ്യ(56)നാണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ട് ദിവസമായി ബെല്ലാരിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയാണ് മരിച്ചത്.
ബെല്ലാരി ജെഎസ് ഡബ്ല്യൂ പ്ലാന്റില്‍ സിടിഎല്‍ ഓപ്പറേറ്ററായിരുന്നു. വര്‍ഷങ്ങളായി ബെല്ലാരിയിലാണ് താമസം. ബെല്ലാരി കേരള കള്‍ച്ചറള്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്.
പിതാവ്: ശിവശങ്കരന് നായര്‍, മാതാവ്: ലക്ഷ്മി കുട്ടി അമ്മ. സുമിതയാണ് ഭാര്യ. അക്ഷയ്, അമിത് എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ബെല്ലാരിയില്‍ സംസ്ക്കരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.