Follow the News Bengaluru channel on WhatsApp

സാമ്പത്തിക ഇടപാട് : നടി രാധികാ കുമാരസ്വാമിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

ബെംഗളൂരു : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടി രാധിക കുമാരസ്വാമിയെ ബെംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ യുവരാജ് എന്ന സ്വാമിയില്‍ നിന്നും 75 ലക്ഷം രൂപ പല ഘട്ടങ്ങളിലായി രാധിക കൈപറ്റിയെന്ന്  ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. യുവരാജ് നിര്‍മിക്കുന്ന ചരിത്ര സിനിമയില്‍ അഭിനയിക്കുന്നതിനാണ് ഈ തുക ലഭിച്ചതെന്നാണ് രാധിക നല്‍കിയ മൊഴി. എന്നാല്‍ ഇതു സംബന്ധിച്ചുള്ള കരാര്‍രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും രാധികക്ക് അവ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

17 വര്‍ഷത്തോളമായി യുവരാജിനെ അറിയാമെന്നും, കുടുംബ ജ്യോതിഷി കൂടിയായിരുന്ന ഇയാള്‍ ഇയാളുടെ സ്വന്തം സിനിമ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചരിത്ര സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിക്കുകയുമായിരുന്നെന്നും അടുത്തറിയാവുന്ന ആളായത് കൊണ്ടാണ് കരാര്‍ എഴുതാത്തതെന്നും രാധിക മൊഴി നല്‍കി.

കഴിഞ്ഞ ഡിസംബര്‍ 16നാണ് യുവരാജ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിലായത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയെടുത്തു എന്ന കേസിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ 91 കോടിയോളം വരുന്ന തുക രേഖപ്പെടുത്തിയ 100 ചെക്കുകളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.