Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ നിന്നുള്ള അഞ്ച് പേര്‍ പത്മ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായി: ഡോ. ബി എം ഹെഗ്‌ഡെയ്ക്ക് പത്മവിഭൂഷന്‍, ചന്ദ്രശേഖര കമ്പാറിന് പത്മ ഭൂഷണ്‍

ബെംഗളൂരു : കര്‍ണാടകയില്‍ നിന്നുള്ള അഞ്ച് പേര്‍ പത്മ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായി. പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ബിഎം ഹെഗ്‌ഡേയ്ക്ക് പത്മവിഭൂഷണും സാഹിത്യകാരന്‍ ചന്ദ്രശേഖര കമ്പാറിന് പത്മഭൂഷണും ലഭിച്ചു. മാതാ ബി. മഞ്ചമ്മ ജോഗതി (കല), രംഗസ്വാമി ലക്ഷ്മി നാരായണ കശ്യപ് (സാഹിത്യം,വിദ്യാഭ്യാസം), കെ വൈ വെങ്കടേഷ് (കായികം ) എന്നിവര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.

ഉഡുപ്പി പങ്കള സ്വദേശിയായ ബിഎം ഹെഗ്‌ഡേ ചെന്നൈ പിഎംഡിആര്‍സിയില്‍ വിസിറ്റിംഗ് സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും മംഗളൂരു ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാനുമാണ്. നേരത്തെ പത്മഭൂഷണ്‍ നേടിയിരുന്നു.

2010 – ല്‍ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ചന്ദ്രശേഖര കമ്പാര്‍ ഹംപി കന്നഡ യൂണിവേഴ്‌സിറ്റി സ്ഥാപക വൈസ് ചാന്‍സലര്‍ കൂടിയാണ്. കവിയും നാടകകകൃത്തും ഫോക് ലോറിസ്റ്റുമായ കമ്പാറിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, കര്‍ണാടക സാഹിത്യ അക്കാഡമി അവാര്‍ഡ്, ആന്ധ്ര സര്‍ക്കാറിന്റെ ജോഷ്വാ സാഹിത്യ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കന്നഡ ജനപഥ അക്കാദമി ചെയര്‍പേഴ്‌സനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരി കൂടിയായ മഞ്ചമ്മ ജോഗട്ടി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.