Follow the News Bengaluru channel on WhatsApp

കോവിഡ്: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി, തിയേറ്ററുകളില്‍ 50% മാത്രം പ്രവേശനം

ബെംഗളൂരു: ഫെബ്രുവരി ഒന്നു മുതൽ സിനിമ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ച് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കിയിരുന്നെങ്കിലും കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ തിയറ്ററുകളില്‍ നേരത്തെ നടപ്പാക്കിയത് പോലെ 50% പേരെ മാത്രമേ പ്രവേശിക്കാവു എന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഫെബ്രുവരി 28 വരെ ഈ രീതി തുടരാനാണ് ചീഫ് സെക്രട്ടറി പി രവികുമാര്‍ ഇന്നലെ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിശോധിച്ച ശേഷം പിന്നീട് ഇതില്‍ മാറ്റം വരുത്തും.

കല്യാണം, പിറന്നാള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. 1000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലങ്ങളില്‍ പരമാവധി 376 പേര്‍ക്കും 500 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണെങ്കില്‍ പരമാവധി 158 പേര്‍ക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരാം. മാളുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജനത്തിരക്ക് നിയന്ത്രിക്കണം. യോഗ ക്ലാസുകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ ഷിഫ്റ്റ് സംവിധാനം തുടരണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും നിലവിലുള്ള സിറ്റിംഗ് കപ്പാസിറ്റിയിൽ കൂടരുത്. സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് അതാത് സമയത്ത് ബന്ധപ്പെട്ട വകുപ്പുകൾ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും സർക്കുലറിൽ പറയുന്നു.

പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍/ സര്‍ക്കുലര്‍ കാണാം  COVID-19 Guidelines for Social-Religious-Sports-Entertainment-Education-Cultural-Religious Gathering-EN

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.