Follow the News Bengaluru channel on WhatsApp

ഹൊസപേട്ടില്‍ 27 ലോക്കോ പൈലറ്റുമാര്‍ക്ക് കോവിഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും പുതിയ ജില്ലയായ വിജയനഗര ജില്ലയുടെ ആസ്ഥാനമായ ഹൊസപേട്ടയില്‍ 27 ലോകോ പൈലറ്റുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ലോക്കോ പൈലറ്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ എട്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ താമസസ്ഥലങ്ങളില്‍ ഐസൊലേഷനുകളില്‍ കഴിയുകയാണ്.

മാര്‍ച്ച് രണ്ടിനാണ് ഇവരില്‍ ഒരാള്‍ക്ക് പനി വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 27-28 വയസു പ്രായമുള്ള പുതുതായി ജോലിക്ക് ചേര്‍ന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങാതിരിക്കാനും രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനും മുന്‍ കരുതലുകള്‍ സ്വീകരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഹൊസപേട്ട് ജംഗ്ഷന്‍ സ്റ്റേഷന്‍ അധികൃതര്‍ അണുവിമുക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.