Follow the News Bengaluru channel on WhatsApp

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ

ബെംഗളൂരു: മാസ്ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ എന്നിവ അടക്കം സർക്കാർ നിർദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന താക്കീതുമായി സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ. ഇതു സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. അയൽ സംസ്ഥാനങ്ങളിലടക്കം കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. അല്ലാത്ത പക്ഷം സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരും. മന്ത്രി പറഞ്ഞു. ജനങ്ങളിൽ ഇതിൻ്റെ ഗൗരവം ബോധ്യപ്പെടുത്താൻ പത്രമാധ്യമങ്ങളിൽ പരസ്യങ്ങളടക്കം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ വാക്സിനേഷൻ നിരക്ക് വർധിപ്പിക്കും. നിലവിൽ 15 ലക്ഷത്തോളം പേരാണ് കുത്തിവെപ്പ് എടുത്തത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ദിവസം പരമാവധി 100 ടെസ്റ്റുകളും ജനറൽ ആശുപത്രികളിൽ 500 ടെസ്റ്റുകളും നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഓരോ രോഗിയിൽ നിന്നും 20 ഓളം പ്രാഥമിക, ദ്വിതീയ സമ്പർക്ക പട്ടിക തയ്യാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ അതിർത്തി ജില്ലകളിൽ അടക്കം അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എടുക്കേണ്ട പ്രത്യേക തീരുമാനങ്ങൾ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം എടുക്കുമെന്നും മന്ത്രി സുധാകർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.