Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ രണ്ടാം ദിവസവും പ്രതിദിന കോവിഡ് നിരക്ക് ആയിരം കവിഞ്ഞു; നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവില്‍ നിയന്ത്രിച്ചു നിര്‍ത്തിയ കോവിഡ് വ്യാപനം വീണ്ടും തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ബിബിഎംപി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരത്തിന് മുകളില്‍ കോവിഡ് കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗ വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി ആളുകള്‍ കൂടി ചേരുന്നതടക്കം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതിനകം ബിബിഎംപി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ബിബിഎംപിയുടെ എട്ട് സോണുകളില്‍ പകുതിയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ശനിയാഴ്ച മാത്രം 1186 കേസുകളാണ് ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, മഹാദേവ പുര, ബൊമ്മനഹള്ളി എന്നിവിടങ്ങളിലാണ് പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകള്‍ ഏറെയും ഉള്ളത്. 2020 നവംബര്‍ 27 നാണ് ബെംഗളൂരുവില്‍ കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് പ്രതിദിന കോവിഡ് നിരക്ക് മുന്നൂറില്‍ താഴെ വരെ എത്തിയിരുന്നു.

ബെംഗളൂരുവിലെ കോവിഡ് വ്യാപനം പശ്ചാത്തലത്തില്‍ എടുക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ബിബിഎംപി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ 50 ശതമാനം സീറ്റില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനം നല്‍കുക, വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറക്കുക, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ഹാളുകളും അടച്ചിടുക, പാര്‍ക്കുകളും തുറസായ സ്ഥലങ്ങളിലെ വ്യായാമ കേന്ദ്രങ്ങളും അടച്ചിടുക എന്നീ നിര്‍ദേശങ്ങളാണ് ബിബിഎംപി സര്‍ക്കാറിന് സമര്‍പ്പിച്ചത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നഗരത്തില്‍ ഭാഗിക ലോക് ഡൗണോ, രാത്രികാല കര്‍ഫ്യൂവോ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞിരുന്നു.

അതേ സമയം നഗരത്തില്‍ വാക്‌സിനേഷന്‍ അടക്കം വര്‍ധിപ്പിച്ച് കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങളും ബിബിഎംപി ആരംഭിച്ചിട്ടുണ്ട്. ദിവസേന 50000 പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. ഇതിനായി 300 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ബിബിഎംപി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.