Follow the News Bengaluru channel on WhatsApp

എൻഡിഎയ്‌ക്ക്‌ തിരിച്ചടി: പത്രിക തളളിയതിന് എതിരായ ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തളളിയ സംഭവത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമേ കോടതിയെ സമീപിക്കാനാകൂ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അംഗീകരിച്ച കോടതി വിജ്ഞാപനം വന്ന ശേഷം കോടതിയ്‌ക്ക് ഇടപെടാനാകില്ലെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി കഴിഞ്ഞാൽ കോടതികൾക്ക് ഇടപെടാനാവില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹർജികൾ ഹൈക്കോടതി തളളിയത്. ഇതോടെ ഈ മൂന്ന് മണ്ഡലങ്ങളിലും എൻ ഡി എയ്‌ക്ക് സ്ഥാനാർത്ഥികളില്ലാതെയായി.

തലശ്ശേരിയിലെ സ്ഥാനാർത്ഥി എൻ ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർത്ഥി നിവേദിതാ സുബ്രഹ്മണ്യൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. വരണാധികാരിയുടെ തീരുമാനം അന്തിമമാണന്നും ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജിയിലുടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്നും വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നതിൽ തടസമുണ്ടെന്നും കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തും എന്നുമുള്ള കമ്മീഷൻ വാദം കോടതി അംഗീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.