Follow the News Bengaluru channel on WhatsApp

വിവാഹ ദിനത്തിലെ മേക്കപ്പ് മോശമാകുമെന്ന് കരുതി മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ വധുവിന് പിഴ ചുമത്തി പോലീസ്

ചണ്ഡീഗഡ്: വിവാഹദിനത്തില്‍ മുഖത്തിട്ട മേക്കപ്പിന് കേടുവരേണ്ടന്ന് കരുതി മാസ്‌ക്കിടാതെ ഗുരുദ്വാരയിലേക്ക് പുറപെട്ട വധുവിന് പിഴ ചുമത്തി പോലീസ്. ചണ്ഡീഗഢിലെ ഖന്നാ ടൗണിലെ സെക്ടര്‍ എട്ടിലാണ് സംഭവം.

വിവാഹ ദിവസം വില കൂടിയ മേക്കപ്പ് മുഖത്ത് ഇട്ട ശേഷം മാസ്ക് ധരിക്കാതെ വീടിന് അടുത്തുള്ള ഗുരുദ്വാരയിലേക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം കാറില്‍ പോകവേയാണ് പോലീസ് സംഘം എത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പഞ്ചാബിലെ ചണ്ഡീഗഡ് അടക്കമുള്ള സ്ഥലങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പാതകളില്‍ നിരീക്ഷണത്തിനെത്തിയ പോലീസ് വാഹനം ഇവരെ കണ്ടതോടെ നിര്‍ത്തുകയായിരുന്നു.

വധു ഒഴികെ മറ്റുള്ളവര്‍ മാസ്‌ക് ധരിച്ചിരുന്നു. വധുവിനോട് മാസ്‌ക് ധരിക്കാന്‍ പോലീസ് നിര്‍ദേശിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. വിലയേറിയ മേക്കപ്പാണിതെന്നും മാസ്‌ക് ധരിച്ചാല്‍ മേക്കപ്പിന് കേടുവരുമെന്നുമാണ് യുവതി പറഞ്ഞത്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 1000 രൂപ പിഴയടപ്പിക്കുകയും മാസ്‌ക് ധരിപ്പിച്ചുമാണ് പോലീസ് പിന്നീട് യുവതിയെ വിവാഹവേദിയിലേക്ക് പോവാന്‍ അനുവദിച്ചത്. വധുവിന്റെ സഹോദരന്‍ പോലീസുമായി ഏറെ നേരം തര്‍ക്കിച്ചെങ്കിലും നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന കാര്യം ബോധ്യപ്പെടുത്തിയാണ് പോലീസ് വിട്ടയച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.