Follow the News Bengaluru channel on WhatsApp

കോവിഡ് മരണം: മൃതദേഹങ്ങള്‍ സ്വകാര്യഭൂമിയില്‍ സംസ്‌ക്കരിക്കാന്‍ അനുമതി നല്‍കി

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സ്വകാര്യ ഭൂമിയില്‍ സംസ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഫാം ഹൗസുകളിലോ പറമ്പുകളിലോ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇത്തരം സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി.

ശവ സംസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവര്‍ സുരക്ഷാവസ്ത്രവും മുഖാവരണവും കൈയുറകളും ധരിക്കണം. ആഴത്തില്‍ കുഴിയെടുത്താവണം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍. മൃതദേഹങ്ങള്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കണം. മറ്റു ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ മൃതദേഹം കൊണ്ടു പോകുകയാണെങ്കില്‍ കോവിഡ് ബാധിച്ച് മരിച്ചതാണെന്ന സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബെംഗളൂരുവിലെ മിക്ക ശ്മശാനങ്ങളിലും മൃതദേഹങ്ങളുമായി എത്തിയ വാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌ക്കരിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.