കോവിഡ് ബാധിച്ച് ബെംഗളൂരുവില്‍ ഹോം ഐസൊലേഷനിലായിരുന്ന മലയാളി മരിച്ച നിലയില്‍
ബെംഗളൂരു: കോവിഡ് ബാധിച്ച് ബെംഗളൂരുവില്‍ ഹോം ഐസൊലേഷനിലായിരുന്ന മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം കീഴാറ്റൂര്‍ സ്വദേശിയും ബെംഗളൂരു കെ ജി ഹള്ളിയില്‍ താമസക്കാരനുമായ വി ഹരിദാസിനെ(54)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ കഴിഞ്ഞ ഒരാഴ്ചയിലായി ഹോം ഐസൊലേഷന്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്.
കഴിഞ്ഞ 25 വര്‍ഷത്തോളമായി ബെംഗളൂരുവിലായിരുന്ന ഹരിദാസ് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. ബെംഗളൂരുവിലെ കല വെല്‍ഫയര്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കല വെല്‍ഫയര്‍ അസോസിയേഷന് പ്രവര്‍ത്തകരുടെ സഹായത്തോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം ബെംഗളൂരുവില്‍ സംസ്ക്കരിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.