Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ മാറ്റിവെച്ചില്ല; മൂന്ന് ആശുപത്രികള്‍ക്ക് കൂടി നോട്ടീസ് അയച്ചു

ബെംഗളൂരു: സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോവിഡ് രോഗികള്‍ക്ക് 50 ശതമാനം കിടക്കകള്‍ മാറ്റിവെക്കാത്ത ബെംഗളൂരുവിലെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി ബിബിഎംപി നോട്ടീസ് അയച്ചു. വിക്രം, ഷിഫ, എച്ച്ബിഎസ് എന്നീ ആശുപത്രികള്‍ക്കാണ് ബിബിഎംപി ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്ത കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

ചീഫ് കമ്മീഷണര്‍ ആശുപത്രികളില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധനക്ക് എത്തുന്നതിനു മുമ്പ് രണ്ടു ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്കായി മാറ്റിവെച്ചിരുന്നു. എന്നാല്‍ 50 ശതമാനം എന്ന ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ആശുപത്രികള്‍ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മൂന്നംഗ സംഘത്തേയും കമ്മീഷണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.