ഐപിഎല്‍ വാതുവെപ്പ്; ആറ് പേര് അറസ്റ്റില്‍, 20 ലക്ഷം രൂപ പിടിച്ചെടുത്തു
ബെംഗളൂരു: ആറ് പേരടങ്ങുന്ന ഐ പി എല്‍ വാതുവെപ്പ് സംഘത്തെ മംഗളൂരുവില്‍ സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടി. വിക്രം കുമ്പള, ധനപാല്‍ ഷെട്ടി, കമലേഷ് സൂറത്ത്കല്‍, പ്രതീഷ് , അവിനാഷ്, ഹരീഷ് ഷെട്ടി എന്നിവരാണ് പിടിയിലായത്. മൊബൈല്‍ ആപ്ലിക്കേഷനുകളായ സ്റ്റാര്‍ ആപ്പ്, ലോട്ടസ്ബുക്ക്247 എന്നീ ആപ്പുകള്‍ ഉപയോഗിച്ചായിരുന്നു വാത് വെപ്പ്. വാതുവെപ്പിലൂടെയുള്ള പണം കൈമാറാനായി ആക്സിസ്, ആന്ധ്രാ ബാങ്ക്, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളില്‍ ഇവര്‍ അക്കൗണ്ട് തുടങ്ങിയിരുന്നു.
ഏപ്രില്‍ 21 നാണ് പൊലീസ് വിക്രമിനെ പിടികൂടിയത്. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ബാക്കി അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവര്‍ 10 മൊബൈല്‍ ഫോണുകളിലായി 20 ബാങ്ക് അകൗണ്ടുകള്‍ ബന്ധിപ്പിച്ചതായി കണ്ടെത്തി. ഇതില്‍ ഉണ്ടായിരുന്ന 23 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഡിസിപി ഹരിറാം ശങ്കര്‍, വിനയ് ഗൗങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.