Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ മെയ് 10 മുതല്‍ 24 വരെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 10 മുതല്‍ 24 വരെ രണ്ടാഴ്ചക്കാലത്തേക്ക് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണ് ലോക് ഡൗണ്‍ തീരുമാനം പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ചീഫ് സെക്രട്ടറി വെള്ളിയാഴ്ച വൈകിട്ട്  പുറത്തിറക്കി. മെയ് 10 ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ലോക് ഡൗണ്‍ 24 ന് രാവിലെ 6 മണിവരെ നീണ്ടു നില്‍ക്കും. എല്ലാ ഹോട്ടലുകളും പബ്ബുകളും അടഞ്ഞുകിടക്കും. പല ചരക്ക് കടകള്‍ രാവിലെ ആറ് മുതല്‍ പത്ത് മണി വരെ തുറന്നു പ്രവര്‍ത്തിക്കും. അവശ്യ സേവന സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും, മെട്രോ റെയിൽ നിർത്തിവെക്കും. എല്ലാ പൊതുപരിപാടികൾക്കും വിലക്കുണ്ട്. സ്വകാര്യ വാഹനങ്ങൾക്കും പൊതുവാഹനങ്ങളും വിലക്കുണ്ട്. അന്തർസംസ്ഥാന, ജില്ലാ യാത്രകൾക്കും വിലക്കുണ്ട്. എന്നാൽ അടിയന്തരഘട്ടത്തിലെ യാത്രകൾക്ക് അനുമതിയുണ്ട്. യാത്രാ ടിക്കറ്റ് കൈവശമുള്ളവർക്ക് റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ അനുവദിക്കും

വിശദമായ ഉത്തരവ് വായിക്കാം :Scan 07-May-2021 (1)

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏപ്രില്‍ 27 മുതല്‍ മെയ് 12 വരെ കോവിഡ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച ഫലം ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ രണ്ടാഴ്ചത്തെ ലോക് ഡൗണിലേക്ക് നീങ്ങിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.