Follow the News Bengaluru channel on WhatsApp

ഗുരുധര്‍മ പ്രചാരണ സഭ (ജിഡിപിഎസ്) ജനറല്‍ സെക്രട്ടറി മീന മഥീന്‍ കോവിഡ് ബാധിച്ച് മരിച്ചു

ബെംഗളൂരു: കര്‍ണാടക ഗുരുധര്‍മ പ്രചാരണ സഭ (ജിഡിപിഎസ്) ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരം ആറ്റിങ്ങള്‍ ഊരുപൊയ്ക കുടുംബാംഗവുമായ മീന മഥീന്‍ കോവിഡ് ബാധിച്ച് മരിച്ചു. ബെന്നാര്‍ഘട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബെംഗളൂരു ബിടിഎം ലേഔട്ടിലായിരുന്നു താമസം.

ബെംഗളൂരുവിലെ മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മീന മഥീന്‍ ഒ കെ എം ഗ്രൂപ്പിന്റെ സാരഥിയാണ്. രണ്ടു വര്‍ഷം മുമ്പാണ് ജിഡിപിഎസിന്റെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന അക്ഷത പാത്രെ എന്ന പദ്ധതിക്ക് പിന്നില്‍ മീന മഥീനായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും ചേരികളിലുമായി ആയിരക്കണക്കിന് പേര്‍ക്കാണ് ഇതിലൂടെ ഭക്ഷണവും ഭക്ഷ്യകിറ്റുകളും എത്തിച്ചത്. ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ ശ്രീ നാരായണ ഗുരു സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും മീന മഥീനായിരുന്നു. ശ്രീനാരായണ സമിതി മുന്‍ പ്രസിഡണ്ട് ഡോ. രാജേന്ദ്രന്റെ മകളാണ്. ഭര്‍ത്താവ്: മഥീന്‍. മക്കള്‍: റോണക്ക്, മലൈക്ക്. മാതാവ്: വിശാല. സഹോദരങ്ങള്‍: അനിത, ദിവ്യ, പരേതനായ രാജീവ്. സംസ്‌ക്കാരം കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ബെംഗളൂരുവില്‍ നടന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.