Follow the News Bengaluru channel on WhatsApp

സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍ മുതല്‍ ഓണ്‍ലൈനായി ആരംഭിക്കുമെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകളുമായി അഫിലിയേറ്റ് ചെയ്ത സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിലാണ് ജൂണ്‍ ആദ്യവാരം മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുന്നത്. കര്‍ണാടക സെക്കന്‍ഡറി എഡ്യൂക്കേഷന്‍ എക്‌സാമിനേഷന്‍ ബോര്‍ഡിന് കീഴിലെ സ്‌കൂളുകള്‍ ജൂലൈ 15 മുതലാണ് ആരംഭിക്കുകയെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ മാതൃക ടൈം ടേബിള്‍ ഇതിനകം ഇ മെയില്‍ വഴി രക്ഷിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതലുള്ള ക്ലാസുകള്‍ ജൂണ്‍ ഏഴു മുതല്‍ ആരംഭിക്കുമെന്ന് ചില പ്രധാന സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മെയ് 30 ന് ഓണ്‍ലൈനായി രക്ഷിതാക്കളുടെ യോഗം നടത്തും. ഹൈബ്രിഡ് വിദ്യ എന്ന വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ക്ലാസുകള്‍ എടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് സെക്കന്‍ഡറി സ്‌കൂള്‍ ജനറല്‍ സെക്രട്ടറി ഡി ശശികുമാര്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.