ലോക് ഡൗണ്‍ ലംഘനം; പിടിച്ചെടുത്തത് 2000ത്തിലേറെ വാഹനങ്ങള്‍
ബെംഗളൂരു: ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 2000ത്തിലേറെ വാഹനങ്ങള്‍ ശനിയാഴ്ച പോലീസ് പിടിച്ചെടുത്തു. 2023 വാഹനങ്ങള്‍ ആണ് പോലീസ് പിടിച്ചെടുത്തത്. ആദ്യമായാണ് ഇത്രയേറെ വാഹനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് പിടിച്ചെടുക്കുന്നത്. മതിയായ കാരണങ്ങളില്ലാതെ അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ലോക് ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും ബെംഗളുരു സിറ്റി പോലീസ് കമീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുരന്തനിവാരണ നിയമപ്രകാരമാണ് കേസ് എടുക്കുന്നത്. നിലവില്‍ രാവിലെ ആറ് മണി മുതല്‍ രാവിലെ പത്ത് മണിവരെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ട്. അതിന് ശേഷമാണ് നിരത്തുകളിലെ വാഹന പരിശോധനകള്‍ തുടങ്ങുന്നത്. ഓരോ ദിവസവും ഓരോ കാരണം പറഞ്ഞാണ് ആള്ക്കാര് പുറത്തിറങ്ങുന്നതെന്നാണ് പോലീസ് പറയുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.