Follow the News Bengaluru channel on WhatsApp

മണിചെയിന്‍ തട്ടിപ്പ്; മലയാളി വിമുക്ത ഭടന്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളുരു: മണിചെയിന്‍ മാതൃകയില്‍ ആളുകളെ സ്‌കീമില്‍ ചേര്‍ത്ത് തട്ടിപ്പ് നടത്തിയ കേസില്‍ മലയാളിയായ വിമുക്ത ഭടന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. എറണാകുളം ആരക്കുന്നം സ്വദേശി കെ.വി. ജോണി (51) ആണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 3.7 കോടി രൂപ പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.

വന്‍ തുക ലാഭം നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ആള്‍ക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചത്. ഇതിനായി ബസവേശ്വര നഗറില്‍ ജെഎഎ എന്ന പേരില്‍ പരസ്യകമ്പനി ആരംഭിക്കുകയും കമ്പനിയുടെ വെബ്‌സൈറ്റിലൂടെ പരസ്യം കാണുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പ്. വാട്‌സ് അപ്പ് ഗ്രൂപ്പുകള്‍, മറ്റു സമുഹ മാധ്യമങ്ങള്‍ എന്നിവ വഴി പരസ്യം ചെയ്താണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചതെന്നും ഡിസംബര്‍ 2020 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.

1109 രൂപ നല്‍കിയാണ് ഇയാള്‍ ഓരോരുത്തര്‍ക്കും അംഗത്വം നല്‍കിയിരുന്നത്. ഇത്തരത്തില്‍ അംഗത്വമെടുത്ത ആള്‍ ഇയാളുടെ വെബ്‌സൈറ്റില്‍ കയറി അതിലെ പരസ്യങ്ങള്‍ കാണണം. ഒരാള്‍ക്ക് ഒരു ദിവസം 60 പരസ്യങ്ങള്‍ വരെ കാണാം. ഇതിലൂടെ ഒരു പരസ്യത്തിന് നാല് രൂപ വീതം അറുപത് പരസ്യത്തിന് 240 രൂപ ലഭിക്കുമെന്നാണ് വാഗ്ദാനം. സ്‌കീമില്‍ മറ്റുള്ളവരെ ചേര്‍ക്കുന്നതിനും കമ്മീഷന്‍ ഉണ്ട്. 100 പേരെ ചേര്‍ക്കുന്ന ഒരാള്‍ക്ക് 17,600 രൂപ നല്‍കുമെന്നും ഒരു കോടി ആള്‍ക്കാരെ ചേര്‍ത്താല്‍ 352 കോടി രൂപ കമ്മീഷന്‍ നല്‍കുമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ നാലു ലക്ഷത്തോളം ആള്‍ക്കാരെ ഇയാള്‍ ചേര്‍ത്തിട്ടുണ്ടെന്നും 30 ലക്ഷത്തോളം പേരെ അംഗങ്ങളാക്കിയ ശേഷം ബെംഗളൂരുവില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് മുങ്ങാന്‍ പദ്ധതിയിട്ടതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തില്‍ നായിക് തസ്തികയില്‍ നിന്നുമാണ് ഇയാള്‍ വിരമിച്ചത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും ഇത്തരത്തിലുള്ള നിക്ഷേപ സ്‌കീമുകളില്‍ ചേരുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും സി സി ബി ജോയിൻ്റ് കമീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.