Follow the News Bengaluru channel on WhatsApp

കര്‍ണാടക ജൂണ്‍ 14 ന് ശേഷം അണ്‍ലോക്ക് നടപടികളിലേക്ക്; അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍

ബെംഗളൂരു: സംസ്ഥാനത്ത് പ്രതിദിന കോവിഡ് നിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് പ്രകടമായതോടെ ജൂണ്‍ 14 ന് ശേഷം സര്‍ക്കാര്‍ അണ്‍ലോക്ക് നടപടികളിലേക്ക് നീങ്ങുമെന്ന് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ആരോഗ്യ വിദഗ്ധരുമായും മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും യോഗം ചേര്‍ന്ന് രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം എടുക്കും. രോഗികളുടെ എണ്ണത്തില്‍ കുറവുള്ള ജില്ലകളിലായിരിക്കും ആദ്യഘട്ടത്തില്‍ കൂടുതല്‍ ഇളവ് നല്‍കുക. എല്ലാവരോടും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈകൊള്ളുകയെന്ന് ഉപമുഖ്യമന്ത്രിയും കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനുമായ അശ്വത് നാരായണ്‍ പറഞ്ഞു.

ബെംഗളൂരുവിലടക്കം സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവില്‍ ചൊവ്വാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ശതമാനമായിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയില്‍ 4.91 ആണ്. ജില്ലയില്‍ കോവിഡ് വ്യാപനം ഉയര്‍ന്നു നിന്ന സമയത്ത് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38.32 വരെ എത്തിയിരുന്നു.

ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിയാല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാമെന്ന് കോവിഡ് സാങ്കേതിക സമിതി (ടി.എ.സി) സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച 7.53 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 9808 ആണ്. രണ്ട് മാസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് നിരക്ക് പതിനായിരത്തിന് താഴെ എത്തിയത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 27 മുതല്‍ കോവിഡ് കര്‍ഫ്യൂവും കേസുകളില്‍ കുറവ് പ്രകടമാവാത്തതിനെ തുടര്‍ന്ന് മെയ് 10 മുതല്‍ ലോക് ഡൗണിലേക്ക് നീങ്ങുകയുമായിരുന്നു. ജൂണ്‍ 14 ന് രാവിലെ ആറ് മണി വരെയാണ് സംസ്ഥാനത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.