Follow the News Bengaluru channel on WhatsApp

അബദ്ധത്തില്‍ എലിവിഷം കഴിച്ച രണ്ടര വയസുകാരി മരിച്ചു

ബെംഗളൂരു: എലിവിഷം അബദ്ധത്തില്‍ കഴിച്ച രണ്ടര വയസുകാരി മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിനടുത്ത കെമ്മാരു ബീജത്തൂരിലാണ് ഞായറാഴ്ച രാവിലെ നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. മുന്‍ സൈനികനായ സൈജുവിന്റേയും ദീപ്തിയുടേയും മകള്‍ ശ്രേയയാണ് മരിച്ചത്.

കുട്ടിയുടെ മാതാപിതാക്കള്‍ വീടും പരിസരവും വൃത്തിയാക്കുന്നതിനിടയില്‍ എലിവിഷം വീട്ടുമുറ്റത്തെ വളര്‍ത്തുനായയുടെ കൂടിന് മുകളില്‍ വെച്ചിരുന്നു. ഇരുവരും ജോലിചെയ്യുന്നതിനിടയില്‍ കുട്ടി അബദ്ധത്തില്‍ ഇതെടുത്ത് കഴിക്കുകയായിരുന്നു. ജോലിയില്‍ മുഴുകിയിരുന്നതിനാല്‍ കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. അല്‍പ്പസമയം കഴിഞ്ഞ് കുട്ടി ഛര്‍ദിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടിയെ ഉപ്പിനങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി എലിവിഷം കഴിച്ചിരുന്നതായി കണ്ടെത്തിയത്. കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഉപ്പിനങ്ങാടി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.