Follow the News Bengaluru channel on WhatsApp

ഭാര്യയുടെ ഇളയ സഹോദരിക്കൊപ്പം ഒളിച്ചോടി: ഭര്‍ത്താവിനെതിരെ ഭാര്യാ പിതാവിന്റെ പരാതിയില്‍ കേസ്

ബെംഗളൂരു: ഭര്‍ത്താവ് ഭാര്യയുടെ ഇളയ സഹോദരിക്കൊപ്പം ഒളിച്ചോടിയതായി പരാതി. ബെല്‍ത്തങ്ങടിയിലെ കന്യാടിയിലാണ് സംഭവം. ഭാര്യ പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവായ മുസ്തഫക്കെതിരെ പോലീസ് കേസെടുത്തു. ജൂലൈ എട്ടിനാണ് ഇളയമകളേയും മൂത്തമകളുടെ ഭര്‍ത്താവിനേയും കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് മൂത്ത മകളുടെ വിവാഹം കഴിഞ്ഞത്. മകള്‍കൊപ്പം ഇടക്കിടെ ഭാര്യാ വീട്ടിലേക്ക് വരാറുള്ള മുസ്തഫ ഭാര്യയുടെ ഇളയ സഹോദരിയുമായി അടുപ്പത്തിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് മകളും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഒടുവില്‍ മകള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

ജൂലൈ എട്ടാം തീയതി മുസ്തഫ മാതാവിനേയും കൂട്ടി കാറില്‍ ഭാര്യയുടെ വീട്ടിലേക്ക് വരികയും അന്നേരം ഇളയ മകള്‍ കൈയ്യില്‍ കരുതിയ ബാഗുമായി ആരോടും പറയാതെ വീട്ടില്‍ നിന്നും ഇവര്‍ക്കൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. അതിന് ശേഷം ഇരുവരെകുറിച്ചും വിവരമില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത ബെല്‍ത്തങ്ങടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.