Follow the News Bengaluru channel on WhatsApp

യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ജൂലൈ 23 മുതൽ

ബെംഗളൂരു: ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച യശ്വന്തപുര- കണ്ണൂര്‍ എക്‌സ്പ്രസ് ഈ മാസം 23 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നു. കണ്ണൂരിലേക്കുള്ള ട്രെയിന്‍ (07389) ജൂലൈ 23 ന് രാത്രി 8 മണിക്ക് യശ്വന്തപുരത്ത് നിന്നും പുറപ്പെടും. ഹൊസൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, കോഴിക്കോട് വഴി പിറ്റേ ദിവസം രാവിലെ 9.45 ന് കണ്ണൂരിലെത്തും. യശ്വന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള ട്രെയിനിന്റെ റിസര്‍വേഷന്‍ റെയില്‍വേ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. അതേ സമയം കണ്ണൂരില്‍ നിന്നും യശ്വന്തപുരത്തേക്കുള്ള ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടില്ല. ഇന്നോ നാളെയൊ റിസര്‍വേഷന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് മംഗളൂരു വഴി പ്രതിദിന ട്രെയിൻ സർവീസ് ഉണ്ട്. രാത്രി 9.42 ന് കെ.എസ്.ആർ ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ (06515) ഹാസൻ, മംഗളൂരു, കാസറഗോഡ് (രാവിലെ 8.58) വഴി രാവിലെ 10.55 ന് കണ്ണൂരിലേക്ക് എത്തിച്ചേരും.

ഇതിന് പുറമേ യശ്വന്തപുരത്തുനിന്നും മംഗളൂരുവിലേക്ക് കണ്ണൂർ വഴി എല്ലാ ശനിയാഴ്ചകളിലും ഒരു പ്രതിവാര ട്രെയിൻ (07391) കൂടി സർവീസ് നടത്തുന്നുണ്ട്. രാത്രി 11.55 യശ്വന്തപുരത്ത് നിന്നും പുറപ്പെടുന്ന ഈ ട്രെയിൻ ബാനസവാഡി, കെ.ആർ. പുരം, സേലം, കോയമ്പത്തൂർ, പാലക്കാട് ( രാവിലെ 9.32), കോഴിക്കോട് (രാവിലെ 11.30) കണ്ണൂർ (ഉച്ചക്ക് 1.22), വഴി വൈകുന്നേരം 16.05 മംഗളൂരുവിലെത്തും.

ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (06526), ബെംഗളൂരു- എറണാകുളം ഇൻ്റർ സിറ്റി സൂപ്പർ ഫാസ്റ്റ് (02677), ബാനസവാഡി – എറണാകുളം ( 065130), മൈസൂരു-കൊച്ചുവേളി (065315), ബാനസവാഡി – കൊച്ചുവേളി ഹംസഫർ (06320) ബാനസവാഡി – എറണാകുളം സ്പെഷ്യൽ ( 06162 ) എന്നീ ട്രെയിനുകൾ കൂടി കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.