കനത്ത മഴയില്‍ മുംബൈയിലെ മണ്ണിടിച്ചിലില്‍ 14 പേര് മരിച്ചു
മുംബൈ: കനത്ത മഴയില്‍ മുംബൈയിലെ മണ്ണിടിച്ചിലില്‍ 14 പേര് മരിച്ചു. മുംബൈ ചേമ്പൂര് ഭരത് നഗറിലുണ്ടായ അപകടത്തില്‍ മാത്രം 11 പേര് മരിച്ചു. നിരവധി പേര് മണ്ണിനടിയിലുണ്ടെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് അപകടം. അപകടത്തില്‍ നിന്നു 15 പേരെ രക്ഷപ്പെടുത്തി.
ഭാരത് നഗര്‍ പ്രദേശത്ത് നിന്ന് 15 പേരെയും സൂര്യനഗറില്‍ നിന്ന് 9 പേരെയും രക്ഷപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര് അപകടത്തില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന പരിശോധന തുടരുകയാണ്. മുംബൈയിലെ ചെമ്പൂര്, വിക്രോളി പ്രദേശങ്ങളിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ ഞായറാഴ്ച രാവിലെയും തുടരുകയാണ്. മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്പൂര്, കുര്‍ള എല്‍ബിഎസ് റോഡ് എന്നിവിടങ്ങളില്‍ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. വീടുകളിലടക്കം വെള്ളം കയറിയതോടെ ആളുകളെ ഒഴിപ്പിച്ചു. മെട്രോ സ്റ്റേഷനിലടക്കം വെള്ളം കയറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.