Follow the News Bengaluru channel on WhatsApp

യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു; യുവതി ഗുരുതരാവസ്ഥയില്‍

ഗ്വാളിയോർ: യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തിലെ ദാബ്ര പ്രദേശത്ത് ജൂണ്‍ 28നാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ യുവതി ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കേസില്‍ പൊലീസ് നീതി നിഷേധിക്കുന്നുവെന്ന് കാണിച്ച് ഡല്‍ഹി വനിത കമ്മീഷന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ അയല്‍വാസിയാണ് ആദ്യം ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ നില വഷളായതോടെ ജൂലൈ 18 നാണ് ചികിത്സക്കായി ഡല്‍ഹിയിലെത്തിച്ചത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയുടെ ഭർത്താവിനും മറ്റ് പ്രതികൾക്കുമെതിരെ സ്ത്രീധന നിയമപ്രകാരം പൊലീസ് കേസെടുത്തുവെങ്കിലും പിന്നീട് നടപടികളൊന്നും സ്വീകരിച്ചില്ല. തുടര്‍ന്ന് യുവതിയുടെ സഹോദരൻ ഡി.സി.ഡബ്ല്യുവിന്‍റെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വനിത കമ്മീഷന്‍ ആശുപത്രിയിലെത്തി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് (എസ്ഡിഎം) മുമ്പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് കത്തയച്ച വിവരം വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ക്രൂരമായ ഗാര്‍ഹിക പീഡനമെന്നാണ് സംഭവത്തെക്കുറിച്ച് സ്വാതി പറഞ്ഞത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും യുവതി വനിത കമ്മീഷനോട് പറഞ്ഞു. യുവതിയുടെ ആമാശയം, കുടല്‍ എന്നിവ പൂര്‍ണ്ണമായും പൊള്ളലേറ്റ നിലയിലാണ്. യുവതിയെ ചികിത്സക്കായി പ്രവേശിപ്പിച്ചതു മുതല്‍ സഹായത്തിനായി വനിത കമ്മീഷന്‍റെ ഒരു ടീം ആശുപത്രിയിലുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.