Follow the News Bengaluru channel on WhatsApp

കർണാടകയിലേക്ക് ബസിൽ പോകുന്നവർക്കായി കേരള ആർടിസി നിർദേശങ്ങൾ പുറപ്പെടുവിച്ചു; യാത്രക്കാർ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം

തിരുവനന്തപുരം: കര്‍ണാടകയിലേക്ക് പോകുന്നവർക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കേരള ആര്‍ടിസി ബസുകളില്‍ കര്‍ണാടകയിലേക്ക് യാത്ര പോകുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലേക്കുള്ള എല്ലാ യാത്രക്കാരും ആര്‍ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേയും ശനിയാഴ്ച അറിയിച്ചിരുന്നു.

നേരത്തെ കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂര്‍ കവിയാത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ആയിരുന്നു സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. രോഗവ്യാപനം ഒരളവുവരെ നിയന്ത്രിച്ചു നിര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് കര്‍ണാടക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. വിമാനം, ട്രെയിന്‍, ബസ്, സ്വകാര്യ വാഹനങ്ങള്‍ എന്നിവ വഴി കര്‍ണാടകയിലേക്കെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പുതുക്കിയ ഉത്തരവ് ബാധകമാണ്.

കേരളത്തില്‍ നിന്നും ദിവസേന കര്‍ണാടകയിലേക്ക് പോയി വരുന്ന വിദ്യാര്‍ഥികള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവക്കായി പോകുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. അതേ സമയം ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍, അടിയന്തര സാഹചര്യങ്ങളില്‍ സംസ്ഥാനത്തേക്ക് വരുന്നവര്‍ എന്നിവര്‍ക്ക് (നിബന്ധനകളോടെ) ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ഇതും കൂടി വായിക്കാം :

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി; രണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആര്‍ടി പിസിആര്‍ നിര്‍ബന്ധം

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.