Follow the News Bengaluru channel on WhatsApp

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ബെംഗളൂരു: കേരളത്തിൽ പ്രതിദിന കോവിഡ് നിരക്ക് തുടർച്ചയായി 20000 ന് മുകളിൽ എത്തിയതോടെ കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തമിഴ്നാടും നിയന്ത്രണങ്ങൾ കർശനമാക്കി. ഓഗസ്റ്റ് അഞ്ച് മുതൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി പിസിആർ പരിശോധന സർട്ടിഫിക്കറ്റാണ് നിർബന്ധമാക്കിയത്. അതേ സമയം രണ്ട് ഡോസ് വാക്സിൻ എടുത്ത് 14 ദിവസം കഴിഞ്ഞ വർക്ക് ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് ആർടി പിസിആർ സർട്ടിഫിക്കറ്റ് വേണ്ടെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി മാ. സുബ്രഹ്മണ്യം വ്യക്തമാക്കി. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാളയാർ ഉൾപ്പെടെയുള്ള കോയമ്പത്തൂരിലേക്ക് പ്രവേശിക്കുന്ന എല്ലാ ചെക് പോസ്റ്റുകളിലും കർശന പരിശോധന ഏർപ്പെടുത്തുമെന്നും ആർടി പിസിആർ പരിശോധനാ ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഇല്ലാത്തവരെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.

കേരളം മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും കർണാടകയിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിൽ കവിയാത്ത ആർടി പിസിആർ ഫലം നിർബന്ധമാക്കിയതായി കർണാടക ശനിയാഴ്ച ഉത്തരവിലൂടെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് അതിർത്തി ചെക്പോസ്റ്റുകളിൽ കർണാടക പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തമിഴ്നാടും നിയന്ത്രണങ്ങൾ കർശനമാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.